Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MB Rajesh

മ​ദ്യ​പി​ക്കാ​നാ​ണോ കേ​ര​ള​ത്തി​ലേ​ക്ക് ടൂ​റി​സ്റ്റു​ക​ൾ വ​രു​ന്ന​ത്: ശോ​ഭ സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബാ​ർ സ​മ​യം ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​ൻ. ചോ​ദി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പെ​ട്ടി​ക്ക​ട പോ​ലെ​യാ​ണ് സ​ർ​ക്കാ​ർ ബാ​ർ അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ബാ​ർ സ​മ​യം നീ​ട്ടി​യ​ത് ബാ​ർ മു​ത​ലാ​ളി​മാ​രി​ൽ നി​ന്ന് പ​ണം പി​രി​ച്ചെ​ടു​ക്കാ​നാ​ണെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. ടൂ​റി​സ​ത്തി​ന് വേ​ണ്ടി​യാ​ണ് ബാ​ർ സ​മ​യം നീ​ട്ടി​യ​തെ​ന്നാ​ണ് എം.​ബി.​രാ​ജേ​ഷ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 18 കോ​ടി ടൂ​റി​സ്റ്റു​ക​ൾ വ​രു​ന്ന ഗു​ജ​റാ​ത്തി​ൽ സ​മ്പൂ​ർ​ണ മ​ദ്യ നി​രോ​ധ​ന​മാ​ണെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

ക​ള്ള് കു​ടി​ക്കാ​നാ​ണോ കേ​ര​ള​ത്തി​ലേ​ക്ക് ടൂ​റി​സ്റ്റു​ക​ൾ വ​രു​ന്ന​തെ​ന്ന് ചോ​ദി​ച്ച ശോ​ഭ, നാ​ട് കാ​ണാ​ൻ വ​രു​ന്ന​വ​രെ എ​ക്സൈ​സ് മ​ന്ത്രി അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലും ശോ​ഭ സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം ഫ്രീ​സ​റി​ലാ​ണ്. കോ​ട​തി അ​ത് നി​രീ​ക്ഷി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വീ​ണ്ടും കോ​ട​തി​യോ​ട് അ​പേ​ക്ഷി​ക്കു​ന്ന​ത് പൗ​ര​യെ​ന്ന നി​ല​യി​ലാ​ണ്. ബി​ജെ​പി​യു​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഉ​ണ്ടാ​കു​ന്ന​ത് വ​രെ മാ​ത്ര​മേ ക​ള്ള​ന്മാ​ർ പു​റ​ത്ത് വി​ഹ​രി​ക്കൂ​വെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന​ത​ല്ല: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​ടെ സ​മ​യം ശ​രി​യാ​യി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. രാ​ഹു​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന​ത​ല്ലെ​ന്നും വ​ലി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് രാ​ഹു​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലി​നെ​തി​രെ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം വ​ള​രെ ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള​താ​ണ്. ന​ട​ന്ന​ത് കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന​താ​ണ് ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ സം​ഘ​ങ്ങ​ളെ​ല്ലാം ന​ട​ത്തു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെ​ല്ലാം കാ​ണി​ക്കു​ന്ന​ത് അ​വ​ർ സ്ത്രീ​ക​ളു​ടെ കൂ​ടെ​യ​ല്ല എ​ന്നാ​ണ്. രാ​ഹു​ലി​നെ വി​മ​ർ​ശി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ വ​നി​താ നേ​താ​ക്ക​ളെ അ​ട​ക്കം സൈ​ബ​ർ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും എം.​ബി. രാ​ജേ​ഷ് പ​റ‍​ഞ്ഞു.

Kerala

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ​ക​ളെ​യും മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ​ക​ളെ​യും മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. എ​ബി​സി ഷെ​ൽ​ട്ട​ർ തു​ട​ങ്ങു​ന്ന​തി​നെ​തി​രെ പോ​ലും പ്ര​തി​ഷേ​ധ​മാ​ണെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി പി​ന്നെ​ങ്ങ​നെ​യാ​ണ് തെ​രു​വു​നാ​യ​ക​ളെ മു​ഴു​വ​ൻ മാ​റ്റാ​ൻ ക​ഴി​യു​ക​യെ​ന്നും ചോ​ദി​ച്ചു.

സു​പ്രീം കോ​ട​തി​യു​ടെ വി​ധി പ​ക​ർ​പ്പ് കൈ​യി​ൽ കി​ട്ടി​യി​ട്ടി​ല്ലെ​ന്നും തെ​രു​വു​നാ​യ​ക​ളെ മു​ഴു​വ​ൻ മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നാ​ൽ അ​പ്പോ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​രു​വു​നാ​യ​ക​ളെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ന് വെ​ല്ലു​വി​ളി​യാ​കും. നാ​യ​ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

"കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ക്കേ​ണ്ടി​വ​രും. നി​ല​വി​ലു​ള്ള എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പോ​ലും കേ​ര​ള​ത്തി​ൽ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.'-​മ​ന്ത്രി പ​റ​ഞ്ഞു.

"ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​സി​ദ്ധ​ക​രി​ച്ച ലൈ​വ് സ്റ്റോ​ക്ക് ക​ണ​ക്ക് പ്ര​കാ​രം കേ​ര​ള​ത്തി​ൽ 2.80 ല​ക്ഷ​ത്തി​ല​ധി​കം തെ​രു​വു​നാ​യ​ക​ളു​ണ്ട് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​കെ 15,825 നാ​യ​ക​ളെ മാ​ത്ര​മാ​ണ് വ​ന്ധ്യ​ക​ര​ണം ചെ​യ്ത​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 9,737 നാ​യ​ക​ളെ വ​ന്ധ്യ​ക​ര​ണം ചെ​യ്തു. ആ​കെ 19 എ​ബി​സി കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ചി​ല​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​മി​ല്ല. ആ​നി​മ​ൽ ക്യാ​ച​ർ​മാ​രാ​യി ആ​കെ 595 പേ​രാ​ണ് ഉ​ള്ള​ത്.'-​എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ൾ കാ​ര​ണം എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​ത്. സ്ഥ​ല​പ്ര​ശ്നം കാ​ര​ണ​മാ​ണ് പോ​ർ​ട്ട​ബി​ൾ എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പോ​ലും നാ​ട്ടു​കാ​ർ സ​മ്മ​തി​ക്കാ​ത്തി​ട​ത്ത് ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ എ​ങ്ങ​നെ തു​റ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക ഉ​യ​രു​ന്ന​ത്.

മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ൾ​ക്കും ആ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ‍​ർ​ഡ് യോ​ഗ​ത്തി​നും ശേ​ഷ​മാ​യി​രി​ക്കും സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ൽ കേ​ര​ളം വ​ഴി ക​ണ്ടെ​ത്തു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

അ​തി​ദാ​രി​ദ്ര്യ​മു​ക്ത കേ​ര​ളം സാ​ധ്യ​മാ​യ​ത് സു​ദീ​ർ​ഘ​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ​യെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​വം​ബ​ർ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ക്കു​ന്ന അ​തി​ദാ​രി​ദ്ര്യ​മു​ക്ത കേ​ര​ളം യാ​ഥാ​ർ​ഥ്യ​മാ​യ​ത് 2021 ൽ ​ആ​രം​ഭി​ച്ച സു​ദീ​ർ​ഘ​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

കേ​ര​ളം കൈ​വ​രി​ച്ച ച​രി​ത്രം ശ്ര​ദ്ധി​ക്കു​ന്ന നേ​ട്ട​മാ​ണ് അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം. ഈ ​നേ​ട്ടം ഒ​റ്റ ദി​വ​സ​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ല. 2021-ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലെ ഒ​ന്നാ​മ​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം.

2025 ന​വം​ബ​ർ ഒ​ന്നി​ന​കം അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന ല​ക്ഷ്യം കൈ​വ​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ​യും ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ​യും ഒ​രു ആ​നു​കൂ​ല്യ​വും ല​ഭി​ക്കാ​ത്ത​വ​രെ അ​ന്വേ​ഷി​ച്ച് തെ​ര​ഞ്ഞു ക​ണ്ടെ​ത്തി, അ​വ​രെ കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തി​യാ​ണ് ഈ ​അ​ഭി​മാ​ന​നേ​ട്ടം ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

അ​തി​ദാ​രി​ദ്ര്യ​മു​ക്തം: ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത് ന​ട​ത്തി കാ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: അ​തി​ദാ​രി​ദ്ര്യ​മു​ക്ത കേ​ര​ള പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. നേ​ട്ട​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്നും ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്തു​വെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ഭി​മാ​ന നി​മി​ഷ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രെ​ഡി​റ്റ് മോ​ദി സ​ര്‍​ക്കാ​രി​നാ​ണെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വാ​ദ​ത്തെ​യും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ര്‍ രാ​ജ്യ​ത്ത് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. നേ​ട്ടം മോ​ദി സ​ര്‍​ക്കാ​രി​നാ​ണ് എ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്. അ​വ​രോ​ട് ഒ​രു കാ​ര്യം മാ​ത്ര​മേ പ​റ​യാ​നു​ള്ളൂ​വെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ അ​തി​ദാ​രി​ദ്ര്യ മു​ക്ത​മാ​ക്കി ചെ​യ്ത് കാ​ണി​ക്ക​ണ​മെ​ന്നും ര​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up